'രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്', സുശാന്തിന്റെ കുടുബത്തോട് നിര്‍ഭയയുടെ അമ്മ; മുംബൈ പൊലീസിനെതിരെ വിമര്‍ശനം
national news
'രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്', സുശാന്തിന്റെ കുടുബത്തോട് നിര്‍ഭയയുടെ അമ്മ; മുംബൈ പൊലീസിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th August 2020, 12:39 pm

ന്യൂദല്‍ഹി: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം വിവാദങ്ങള്‍ ഉടലെടുത്തിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. രാജ്യം മുഴുവന്‍ സുശാന്തിന്റെ കുടുംബത്തോടപ്പമുണ്ടെന്ന് സുശാന്തിന്റെ കുടുംബം മനസ്സിലാക്കണമെന്ന് ആശാ ദേവി പ്രതികരിച്ചു.

ടൈംസ് നൗവിനോടാണ് ആശാദേവിയുടെ പ്രതികരണം. സത്യം പുറത്തു വരുമെന്ന് ഉറച്ച് വിശ്വസിക്കണമെന്ന് സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതിയോട് ആശാ ദേവി പറഞ്ഞു.

ഒപ്പം മുംബൈ പൊലീസിനെ ആശാ ദേവി വിമര്‍ശിച്ചു. ‘ മുംബൈ പൊലീസ് സുശാന്തിന്റെ കുടുംബത്തെ പിന്തുണയ്ക്കണം. പക്ഷെ ഇവിടെ ഇതിന് വിപരീതമായി നടക്കുന്നത് വേദനിപ്പിക്കുന്നു,’ ആശാ ദേവി പറഞ്ഞു.

സുശാന്തിന്റെ മരണത്തെ പറ്റി അദ്ദേഹത്തിന്റെ കുടുംബം ഒന്നും മിണ്ടരുതെന്ന് രാഷ്ട്രീയക്കാര്‍ പറയുന്നത് വേദനാജനകമാണെന്നും ആശാ ദേവി പറഞ്ഞു.

ഒപ്പം സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം സാധ്യമാവുമെന്നും സുപ്രീം കോടതിയില്‍ വിശ്വാസമര്‍പ്പിക്കാനും ആശാ ദേവി സുശാന്തിന്റെ പിതാവ് കെ.കെ സിംഗിനോടായി പറഞ്ഞു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ സി.ബി.ഐ അന്വേഷണം ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ