ന്യൂദല്‍ഹി: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് രൂപീകരിച്ച നിര്‍ഭയാ ഫണ്ടില്‍ 89 ശതമാനം തുകയും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച തുകയാണിത്.
ഫണ്ടിന്റെ 50 ശതമാനംപോലും ഒരു സംസ്ഥാനവും ഉപയോഗിച്ചിട്ടില്ല. സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തരാഖണ്ഡും മിസോറാമും മാത്രമാണ് ഫണ്ട് 50 ശതമാനത്തിനടത്ത് ഉപയോഗിച്ചിട്ടുള്ളത്. ഛത്തീസ്ഗഢ് (43%), നാഗാലാന്‍ഡ് (39%), ഹരിയാന (32%) എന്നിവയാണ് രണ്ടാം സ്ഥാനത്ത്.
ദല്‍ഹിയില്‍ അഞ്ച് ശതമാനം മാത്രമാണ് ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്.
ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായതിന് പിന്നാലെയാണ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട നിര്‍ഭയാ ഫണ്ട് ആരംഭിച്ചത്.
ഫണ്ട് ഉപയോഗം തീരെ നടക്കാത്ത മഹാരാഷ്ട്രയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രണ്ടാംസ്ഥാനത്തുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സമീപകാലത്തായി പുറത്തുവന്ന ബലാത്സംഗ കേസുകള്‍ സംഭവിച്ച കര്‍ണാടക, തെലങ്കാന, ഒഡീഷ, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെട്ടിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ