ന്യൂദല്‍ഹി: നിര്‍ഭയക്കേസിലെ നാല് പ്രതികളെ വെള്ളിയാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കുക.
സുരക്ഷാ കാരണങ്ങളാലും പ്രതികളുടെ ജീവന് ഭീഷണിയുള്ളതിനാലുമാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. രാവിലെ 10മണിക്ക് വാദം ആരംഭിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നാല് പ്രതികളുടെയും അഭിഭാഷകര്‍ വെള്ളിയാഴ്ച രാവിലെ പട്യാല ഹൗസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസില്‍ വാദം കേട്ടു തുടങ്ങും.
പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നുണ്ട്.
സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.
മറ്റൊരു പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.
പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാഹരജി നിരസിക്കാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.