നിര്‍ഭയ കേസിലെ നാലുപ്രതികള്‍ക്ക് മരണ വാറണ്ട്; തൂക്കിലേറ്റാനുള്ള തിയ്യതി പ്രഖ്യാപിച്ചു
nirbhaya case
നിര്‍ഭയ കേസിലെ നാലുപ്രതികള്‍ക്ക് മരണ വാറണ്ട്; തൂക്കിലേറ്റാനുള്ള തിയ്യതി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2020, 6:56 pm

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പ്രതികളുടെയും വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാന്‍ ഉത്തരവ്. ദല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.

ഇത് സംബന്ധിച്ച് മരണവാറണ്ട് നാലുപ്രതികള്‍ക്ക് നല്‍കി.  പ്രതികള്‍ക്ക് മരണ വാറണ്ട് നല്‍കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി.

മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക. വാറണ്ട് പുറത്ത് വന്ന് 14 ദിവസത്തിനകം നിയമപരമായ എല്ലാ സാധ്യതകളും പ്രതികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.

കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

DoolNews Video