| Friday, 6th March 2020, 7:21 pm

നിര്‍ഭയ കേസ്: രണ്ടാമതും കോടതിയെ സമീപിച്ച് പ്രതി മുകേഷ് സിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് നടപ്പിലാക്കണമെന്ന ദല്‍ഹി വിചാരണ കോടതിയുടെ ഉത്തരവിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് പ്രതി മുകേഷ് സിങ്ങ്. കേസില്‍ പുതിയ തിരുത്തല്‍ ഹരജിയും ദയാഹരജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ്ങ് കോടതിയെ സമീപിച്ചത്.

നേരത്തെ തന്റെ അനുമതി തേടാതെയാണ് അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ദയാഹരജിയും തിരുത്തല്‍ ഹരജിയും സമര്‍പ്പിച്ചത്. അതിനാല്‍ പുതിയ ഹരജികള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നാണ് മുകേഷ് സിങ്ങിന്റെ ആവശ്യം. വക്കാലത്തില്‍ ഒപ്പിടാന്‍ വൃന്ദ ഗ്രോവര്‍ നിര്‍ബന്ധിച്ചുവെന്നും മുകേഷ് സിങ്ങ് ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിര്‍ഭയ കേസ്  പ്രതികളായ മുകേഷ് (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ്മ (26), പവന്‍ ഗുപ്ത (25) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് 20ന് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ മരണവാറന്റ് ഇറക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ഡിസംബറിലാണ് ഓടുന്ന ബസില്‍ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നിര്‍ഭയ ലൈംഗികാതിക്രമത്തിന് ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തി യാകാത്ത പ്രതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

We use cookies to give you the best possible experience. Learn more