നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടക്കുന്നതിന് സ്റ്റേ
nirbhaya case
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടക്കുന്നതിന് സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2020, 5:02 pm

ന്യൂദല്‍ഹി: നിര്‍ഭയകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ ജനുവരി 22 ന് നടക്കുന്നത് സ്റ്റേ ചെയതു. പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്തത്. ദല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹരജി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കേസില്‍ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചിരുന്നു.

ദയാഹരജി നല്‍കിയ സാഹചര്യത്തിലായിരുന്നു ദല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ദയാഹരജി പ്രസിഡന്റ് പരിഗണിച്ച ശേഷം 14 ദിവസം സമയം പ്രതികള്‍ക്ക് ലഭിക്കും. ഇതിനാല്‍ തന്നെ ജനുവരി 22 ന് വധശിക്ഷ നടപ്പിലാക്കാനില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ജനുവരി 22 ന് വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ദല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ