| Monday, 9th July 2018, 9:10 am

നിര്‍ഭയക്കേസ്; വധശിക്ഷ ശരിവെച്ചതിനെതിരെ പ്രതികളുടെ പുന:പരിശോധനാഹര്‍ജിയില്‍ വിധി ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ ശരിവെച്ചതിനെതിരെ നല്‍കിയ പുന:പരിശോധനാഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.

ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് വിധിപ്രഖ്യാപിക്കുന്നത്. കേസിലെ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരാണ് പുന:പരിശോധാന ഹര്‍ജി നല്‍കിയത്.


Also Read “2014 മുതല്‍ രാജ്യം സഞ്ചരിക്കുന്നത് തെറ്റായ ദിശയില്‍”; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമൃത്യാസെന്‍

വധശിക്ഷ ശരിവെച്ച് സുപ്രീംകോടതിയുടെ വിധിയില്‍ ഗുരുതര പിഴവുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നുമാണ് പ്രതികളുടെ വാദം. പൊലീസ് തെളിവുകള്‍ കെട്ടിചമച്ചതാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു.

കഴിഞ്ഞ വര്‍ഷം മെയിലാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചത്. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ പീഡനമുണ്ടാകുന്നത്. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.


Also Read ക്ഷേത്രം തകര്‍ത്തപ്പോള്‍ ഒരു പള്ളി പൊളിക്കുക മാത്രമാണ് അവര്‍ ചെയ്തത്; വര്‍ഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

സമാനതകളില്ലാത്ത ക്രൂരത എന്നാണ് സുപ്രീം കോടതി സംഭവത്തെ വിശേഷിപ്പിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ സാധാരണയായ പീഡനക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാറുള്ളൂ. രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്ന കേസില്‍ പ്രതികളുടെ ക്രൂരത സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി അന്ന് വധശിക്ഷ ശരിവച്ചത്.

We use cookies to give you the best possible experience. Learn more