ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തല്‍ ഹരജി തള്ളിയത്.
കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്നും ശിക്ഷയില്‍ ഇളവുകള്‍ ലഭിക്കണം എന്നും കാണിച്ചായിരുന്നു പവന്‍ ഗുപ്ത തിരുത്തല്‍ ഹരജി നല്‍കിയത്. ഇതേ ഹരജി ജനുവരി 20നും പുന:പരിശോധന ഹര്‍ജി ജനുവരി 31നും സുപ്രീംകോടതി തള്ളിയിരുന്നു.
തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹരജിയുമായി പവന്‍ ഗുപ്ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. മാര്‍ച്ച് 20 നാണ് നാലുപേരുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീഹാര്‍ ജയിലില്‍ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്.
2012 ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ 23 കാരിയെ നാലുപേരും ചേര്‍ന്ന് ലൈംഗികമായി ആക്രമിച്ചത്. ഡിസംബര്‍ 26നാണ് പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചത്.
WATCH THIS VIDEO: