ന്യൂദല്‍ഹി: തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി പവന്‍ നിര്‍ഭയ കേസിലെ നാലാം പ്രതിയായ പവന്‍ ഗുപ്ത. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് തിരുത്തല്‍ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളിയത്. തൊട്ടുപിന്നാലെയാണ് പവന്‍ ഗുപത് ദയാഹരജി ഫയല്‍ ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ മാര്‍ച്ച് 3ന് നടപ്പാക്കാന്‍ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതിനാല്‍ വധശിക്ഷ അടുത്ത ദിവസം നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹരജിയും ദയാഹരജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹരജി നല്‍കിയിട്ടുണ്ട്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിരവധി രീതിയില്‍ കോടതികളില്‍ മാറി മാറി ഹരജികള്‍ ഫയല്‍ ചെയ്ത് വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍ഭയയുടെ കുടുംബാംഗങ്ങള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
DoolNews Video