നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹരജി തള്ളി
nirbhaya case
നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd March 2020, 11:28 am

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ നാലാം പ്രതിയായ പവന്‍ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹരജി തള്ളിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ നടപ്പാക്കാന്‍ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തിരുത്തല്‍ ഹരജി തള്ളിയതോടെ പവന്‍ ഗുപ്ത ഇന്നുതന്നെ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ദയാഹരജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതേസമയം ഉച്ചയ്ക്കു ശേഷമാണ് ദയാഹരജി നല്‍കുന്നതെങ്കില്‍ ഈ ചട്ടം കണക്കിലെടുക്കേണ്ടതില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹരജിയും ദയാഹരജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹരജി നല്‍കിയിട്ടുണ്ട്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.

നിരവധി രീതിയില്‍ കോടതികളില്‍ മാറി മാറി ഹരജികള്‍ ഫയല്‍ ചെയ്ത് വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍ഭയയുടെ കുടുംബാംഗങ്ങള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

WATCH THIS VIDEO: