ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി തള്ളി. ദല്‍ഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. പ്രതികളുടെ വധശിക്ഷ വൈകും. പ്രതികളുടെ വധ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് കോടതി പറഞ്ഞു.
വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും അറിയിച്ചു. ഏഴുദിവസത്തിനുള്ളില്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ട കോടതി പ്രതികള്‍ ഹരജി നല്‍കാന്‍ വൈകിയതിനെ വിമര്‍ശിക്കുകയും ചെയ്തു. സമൂഹ മനസാക്ഷിക്ക് ആഘാതമേല്‍പ്പിച്ച കേസാണിതെന്നും കോടതി പറഞ്ഞു.
പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത നടപടിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരിയിലാണ് നിര്‍ഭയക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ വധ ശിക്ഷ മാറ്റിവെച്ചിരിക്കുകയായിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2012 ഡിസംബര്‍ 16നായിരുന്നു പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.