ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്. പ്രതികളായ മുകേഷ് കുമാര്‍(32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ്മ (26), പവന്‍ ഗുപ്ത (25) എന്നിവരുടെ വധശിക്ഷ പുലര്‍ച്ചെ 5.30ന് നടപ്പാക്കും. പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ മരണവാറന്റ് ഇറക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി ബുധനാഴ്ച്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയത്. പതികളായ മുകേഷ്, വിനയ്, അക്ഷയ് എന്നിവരുടെ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നേരത്തെ ദല്‍ഹി വിചാരണ കോടതി മരണവാറന്റ് സ്റ്റേ ചെയ്യുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2012 ഡിസംബറിലാണ് ഓടുന്ന ബസില്‍ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നിര്‍ഭയ ലൈംഗികാതിക്രമത്തിന് ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തി യാകാത്ത പ്രതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.