Film News
മമ്മൂക്ക മാലാഖയാണ്, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി അദ്ദേഹം ഉണ്ടായിട്ടുണ്ട: നിരഞ്ജന അനൂപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 23, 12:31 pm
Sunday, 23rd April 2023, 6:01 pm

ഭീഷ്മ പര്‍വ്വത്തിലെ മൈക്കളപ്പയെ കാണുന്ന ഫീലാണ് മമ്മൂട്ടിയെ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് നടി നിരഞ്ജന അനൂപ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂട്ടി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഒരു എയ്‌ഞ്ചെലിക് പ്രസന്‍സ് ആണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജന പറഞ്ഞു.

‘മമ്മൂക്ക മാലാഖയെ പോലെയാണ്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്ത് വേണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. ഭീഷമയില്‍ മമ്മൂക്കയെ കാണുമ്പോള്‍ ആ ഒരു ഫീലിങ്ങാണ്. പുത്തന്‍ പണത്തില്‍ ഒരുമിച്ച് അഭിനയിക്കാനും പറ്റി.

എന്റെ അരങ്ങേറ്റത്തിനും മമ്മൂക്കയായിരുന്നു ഗസ്റ്റ്. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്. ഒരു എയ്‌ഞ്ചെലിക് പ്രസന്‍സ് ആണ് എപ്പോഴും. എനിക്ക് മാത്രമല്ല, മമ്മൂക്കയെ അറിയാവുന്ന എല്ലാവര്‍ക്കും അങ്ങനെയാവും,’ നിരഞ്ജന പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസനൊപ്പമുള്ള അനുഭവങ്ങളും നിരഞ്ജന പങ്കുവെച്ചിരുന്നു. ആദ്യ ദിവസം കണ്ടപ്പോള്‍ തന്നെ ധ്യാന്‍ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും പുതിയ ഒരാളെ കാണുന്നത് പോലെ തോന്നിയില്ലെന്നും നിരഞ്ജന പറഞ്ഞു.

‘ഗൂഢാലോചന സിനിമയുടെ സെറ്റില്‍ വെച്ചാണ് ധ്യാന്‍ ചേട്ടനെ പരിചയപ്പെടുന്നത്. അടിപൊളിയായിരുന്നു. ഇപ്പോള്‍ എങ്ങനെയണോ അന്നും അതുപോലെ തന്നെയായിരുന്നു. കോഴിക്കോട് ഭാഗത്തുള്ളവര്‍ പുതിയ ആള്‍ക്കാരെ കാണുമ്പോള്‍ ഭയങ്കര വെല്‍കമിങ്ങായാണ് പെരുമാറുന്നത്.

അടി കപ്യാരെ കൂട്ടമണി ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്. ഈ ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഭയങ്കര അഗ്രഹമായിരുന്നു. സെറ്റില്‍ പോകുമ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റുണ്ടയിരുന്നു. പക്ഷേ പേടിയുമുണ്ടായിരുന്നു. കാരണം ഇവര്‍ എങ്ങനെയാണെന്നൊന്നും അറിയില്ല. ആദ്യം കണ്ട സമയത്ത് തന്നെ ധ്യാന്‍ ചേട്ടന്‍ വളരെ സ്വീറ്റായിരുന്നു. പുതിയ ആളെ കാണുന്നത് പോലയൊന്നും തോന്നിയില്ല,’ നിരഞ്ജന പറഞ്ഞു.

Content Highlight: niranjana anoop talks about mammootty