| Monday, 15th August 2016, 11:11 am

പത്താന്‍കോട്ട് വീരമൃത്യവരിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് സ്മൃതിമണ്ഡപം ഒരുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് കേണല്‍ ഇ.കെ. നിരഞ്ജന് സ്മൃതിമണ്ഡപം ഒരുങ്ങി.

നിരഞ്ജന്റെ കുടുംബമായ പാലക്കാട് ഇളപ്പുളശ്ശേരിയിലെ കുടുംബ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ പിതാവ് ശിവരാജന്‍ സ്മാരകം പണികഴിപ്പിച്ചത്.

ജനുവരി 3 നാണ് നിരഞ്ജന്‍ വീരമൃത്യുവരിക്കുന്നത്. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ ദേഹത്ത് നിന്നും ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ മരണപ്പെടുന്നത്.

അതേസമയം, നിരഞ്ജന്റെ ബാംഗ്ലൂരിലെ വസതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു.

15 വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലത്ത് കയ്യേറ്റം ഉളളതായി തങ്ങള്‍ക്ക് അറിയില്ലായിരുന്നു. വീടിനു നാശം സംഭവിക്കാത്ത തരത്തില്‍ നിര്‍മ്മിതി നടത്തി, കയ്യേറ്റ ഭൂമി വിട്ടുകൊടുക്കുമെന്നും ശിവരാജന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more