| Sunday, 17th May 2020, 11:44 am

സംസ്ഥാനങ്ങൾക്കുള്ള പ്രഖ്യാപനങ്ങൾ ഇന്നെത്തിയേക്കാം; ധനമന്ത്രിയുടെ അവസാനഘട്ട പ്രഖ്യാപനത്തിലെ ആദ്യ സൂചനകളിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുന്നു.

ഇന്ത്യ ഒരു നിർണായക ഘട്ടത്തിലൂടെ കടന്നു പോകുന്നു എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താണ് നിർമ്മല സീതാരാമൻ അഞ്ചാം ഘട്ട പ്രഖ്യാപനം ആരംഭിച്ചത്. മഹാത്മ ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോ​ഗ്യം, വിദ്യാഭ്യാസം, വാണിജ്യം, പൊതുമേഖല സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയ്ക്കായുള്ള പ്രഖ്യാപനങ്ങൾ ഇന്ന് നടന്നേക്കുമെന്നാണ് ധനമന്ത്രിയുടെ പത്രസമ്മേളനത്തിലെ ആദ്യ സൂചനകൾ.

ആരോ​ഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇൻഷുറൻസും ധനമന്ത്രി പ്രഖ്യാപിച്ചു. ആളുകൾക്കിടയിലേക്ക് നേരിട്ട് പണമെത്തിക്കുന്നില്ല എന്ന രാഹുൽ​ ​ഗാന്ധിയുടെ വിമർശനത്തിനും നിർമ്മല സീതാരാമാൻ മറുപടി നൽകി. കേന്ദ്ര സർക്കാർ ഇതുവരെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ചെയ്ത കാര്യങ്ങളും ധനമന്ത്രി ആവർത്തിച്ചു. അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ഏർപ്പെടുത്തിയെന്നും, ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.മഹാത്മ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more