ന്യൂദല്‍ഹി: അശ്ലീലച്ചുവയുള്ള കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് “ദി ന്യൂയോര്‍ക്കര്‍” കാര്‍ട്ടൂണ്‍ പേജ് ഫേസ്ബുക്ക് താത്ക്കാലികമായി നിരോധിച്ചു. ദി ന്യൂയോര്‍ക്കര്‍ പേജില്‍ കാര്‍ട്ടൂണിസ്റ്റ് മിക്ക് സ്റ്റീവന്റെ “ന്യൂഡിറ്റി ആന്റ് സെക്‌സ്” എന്ന കാര്‍ട്ടൂണാണ് അശ്ലീലമാണെന്ന് കാണിച്ച് ഫേസ്ബുക്ക് നിരോധിച്ചത്. മരത്തിന് ചുവട്ടില്‍ നഗ്നരായി ഇരിക്കുന്ന ആദമിനേയും ഹവ്വയേയുമാണ് മിക്ക് ചിത്രീകിരിച്ചിരുന്നത്.
ഫേസ്ബുക്ക് പേജ് നിരോധിച്ചതിന് ശേഷം മിക്ക് ആദമിനേയും ഹവ്വയേയും വസ്ത്രം ധരിപ്പിച്ച് കൊണ്ടുള്ള മറ്റൊരു കാര്‍ട്ടൂണും വരച്ചിരുന്നു. []
ഇനി ഫേസ്ബുക്കിലെ ലൈംഗികച്ചുവയുള്ള പോസ്റ്റുകള്‍ക്കുള്ള മാര്‍ഗരേഖകള്‍ എന്തൊക്കെയാണെന്ന് നോക്കാം,
1.നഗ്നഭാഗങ്ങള്‍ കൈകൊണ്ടോ വസ്ത്രം കൊണ്ടോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ മറച്ച മോശമായ ലൈംഗിക ദൃശ്യങ്ങള്‍,
2.സ്ത്രീകളുടെ സത്‌നമുള്‍പ്പെടെയുള്ള രഹസ്യഭാഗങ്ങള്‍( പുരുഷന്മാരുടെ സ്തനം കുഴപ്പമില്ല) എന്നിവ പോസ്റ്റ് ചെയ്യാന്‍ പാടില്ല.
മിക്ക് സ്റ്റീവന്‍സിനെതിരെയുള്ള ഫേസ്ബുക്ക് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായുള്ള കടന്നുകയറ്റമായാണ് വെബ് ലോകം കാണുന്നത്.