കോഴിക്കോട്: നിപ തിരിച്ചറിയാതെ 5 പേര്‍ മരിച്ചതായി കണ്ടെത്തല്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 23 പേര്‍ക്ക് നിപ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
നിപ ബാധിച്ച രണ്ടാമത്തെയാളില്‍ തന്നെ രോഗം തിരിച്ചറിയാനായെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. ഏതാണ്ട് അഞ്ചുപേര്‍ മരിച്ചതിനുശേഷമാണ് രോഗത്തെക്കുറിച്ചു ബോധം വന്നതും രോഗം തിരിച്ചറിയാനായതും. ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്.
19 പേര്‍ക്ക് വൈറസ് ബാധിക്കുകയും 17 പേര്‍ മരിച്ചുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ കണക്കുകള്‍. ഇതിനു വിരുദ്ധമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചത് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും വൈറോളജിസ്റ്റ് അരുണും നല്‍കിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ്.