| Sunday, 20th May 2018, 10:18 pm

നിപ്പാ വൈറസ് മലപ്പുറത്തും? നാലുപേരുടെ രക്തസാമ്പിളുകള്‍കൂടി പരിശോധനയ്ക്കായി മണിപ്പാലിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ്പാ വൈറസ് മലപ്പുറത്തും ബാധിച്ചതായി സൂചന. ജില്ലയിലെ നാലുപേരുടെ മരണം നിപ്പാ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്‌ക ജ്വരമെന്ന് സംശയം ബലപ്പെടുന്നു. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു.

മലപ്പുറം സ്വദേശിയായ 21വയസുകാരന്‍, മൂന്നിയൂരിലെ 32വയസുകാരന്‍, ചട്ടിപ്പറമ്പിലെ 11 വയസുകാരന്‍ എന്നിവരുടെ മരണങ്ങളാണ് നിപ്പാ വൈറസ് മൂലമാണെന്ന സംശയമുയര്‍ന്നത്. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. അസുഖംവന്ന് രണ്ടുദിവസത്തിനകമായിരുന്നു ഇവരുടെ മരണം. ആദ്യം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. ഒരാളെ മരണശേഷമാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ALSO READ:  വീണ്ടും കോണ്‍ഗ്രസ് മുക്തഭാരത മുദ്രാവാക്യവുമായി ബി.ജെ.പി; മിസോറാം തെരഞ്ഞെടുപ്പോടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തമാകുമെന്ന് അമിത് ഷാ

അതേസമയം കോഴിക്കോട് ജില്ലയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ വൈറല്‍ പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് തിരിച്ചറിഞ്ഞത്. മണിപ്പാലിന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ടാണ് വൈറസ് ബാധയേറ്റ് മൂന്നുപേര്‍ കൂടി മരിച്ചത്. രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ള ഒരാളും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ALSO READ:  കുട്ടികളുടെ സംരക്ഷണത്തില്‍ ഗുരുതരമായ നിയമ ലംഘനം; ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫോഴ്‌സ് വഹിക്കും. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നത്.

വൈറസ് ബാധയേറ്റ വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.

നിപ്പാം വൈറസിനെതിരെ മുന്‍ കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് വിദഗ്ധര്‍. ഈ വൈറസ് ബാധിച്ചതിനു ശേഷമുള്ള ചികിത്സ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്‍, രോഗബാധയ്ക്ക് മുന്നേയുള്ള പ്രതിരോധമാണ് ഏക പോംവഴി.

WATCH THIS VIDEO: 

Latest Stories

We use cookies to give you the best possible experience. Learn more