നിപ വൈറസ്: രോഗലക്ഷണങ്ങളോടെ ഇന്ന് രണ്ട് മരണം
Nipah virus
നിപ വൈറസ്: രോഗലക്ഷണങ്ങളോടെ ഇന്ന് രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd May 2018, 9:05 am

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അശോകന്‍ ആണ് മരിച്ചത്. നിപ രോഗ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രാജന്‍ ഇന്ന് രാവിലെ മരിച്ചിരുന്നു. ഇരുവരുടെയും രക്തസാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടില്ല.

ഇതോടെ നിപ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 12 ആയി. 4 മരണങ്ങളില്‍ നിപ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്ര മൂസയുടെ കുടുംബത്തിലെ മൂന്ന് പേരും ചെട്ടിയാട് സ്വദേശിയായ ജാനകിയുമാണ് നിപ ബാധിച്ച് മരിച്ചത്.

ഇന്നലെ കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം ഇന്നും സന്ദര്‍ശനം തുടരും. എയിംസ് സംഘവും ഇന്ന് രാവിലെ കോഴിക്കോട്ടെത്തും. ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം സംഘം പ്രദേശം സന്ദര്‍ശിക്കും. കേന്ദ്ര മൃഗപരിപാലന വകുപ്പില്‍ നിന്നുള്ള സംഘവും ഇന്ന് കോഴിക്കോട്ടെത്തുന്നുണ്ട്.