നിപ; പുതിയ കേസുകളില്ല, നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഇങ്ങനെ
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. വടകര താലൂക്കിലെ 9 പഞ്ചായത്തികളിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് നിയന്ത്രണങ്ങല്‍ക്ക് ഇളവു വരുത്തിയിരിക്കുന്നത്. മരിച്ചവരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കണ്ടെത്തുകയും അവരില്‍ നടത്തിയ പരിശോധനകളില്‍ രോഗം സ്ഥിരീകരിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇളവുകള്‍.
പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് തന്നെ രോഗവ്യാപനം നിയന്ത്രണ വിധേയമായി എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താമെന്ന് വിദഗ്ധ സമിതിയും നിര്‍ദേശിച്ചിട്ടുണ്ട്.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍, വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ കണ്ടെയ്ന്‍മെന്റ സോണുകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
പുതിയ ഉത്തരവനുസരിച്ച് മേല്‍പറഞ്ഞ കണ്ടെയ്ന്‍മെന്റ് സോണുകളിലെ എല്ലാ കടകള്‍ക്കും രാത്രി 8 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. നിപ പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഈ പ്രദേശങ്ങളിലെ ബാങ്കുകള്‍ക്ക് ഉച്ചക്ക് രണ്ട് മണിവരെയും പ്രോട്ടോകോള്‍ പ്രകാരം പ്രവര്‍ത്തിക്കാവുന്നതാണ്. മാസക് സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗവും ആളുകള്‍ കൂട്ടംകൂടുന്നില്ല എന്നും ഉറപ്പുവരുത്തണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
അതേ സമയം സമ്പര്‍ക്കപട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് തന്നെ തുടരേണ്ടതുണ്ട്. മറ്റു നിയന്ത്രണങ്ങള്‍ പുതിയ ഉത്തരവ് വരുന്നത് വരെ തുടരും.
CONTENT HIGHLIGHTS: Nipah No new cases, restrictions eased