നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഈ നാല് ഫേസ്ബുക്ക് പേജുകള്‍ വഴി
Nipah
നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഈ നാല് ഫേസ്ബുക്ക് പേജുകള്‍ വഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 2:01 pm

കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊച്ചിയില്‍ നിപ രോഗം സംശയിച്ച് യുവാവ് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ കൃത്യമായ വിവരങ്ങളറിയാന്‍ ഫേസ്ബുക്ക് പേജുകള്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ്.

ആരോഗ്യ ജാഗ്രത, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, എറണാകുളം ജില്ലാ കളക്ടര്‍ എന്നീ മൂന്ന് ഫേസ്ബുക്ക് പേജുകളിലൂടെയും മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും മാത്രമായിരിക്കും നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ചു എന്ന രീതിയില്‍ വ്യാപകമായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.നിലവില്‍ ആരോഗ്യവകുപ്പ് ഇതില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.രോഗിക്ക് നിപ്പ ഉണ്ടോ എന്ന് സംശയം ഉള്ളതായി മാത്രമാണ് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്.സ്ഥിരീകരണം നടത്തണമെങ്കില്‍ വൈറോളജി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടണം.കിട്ടിയതിനു ശേഷം മാത്രമേ ഈ വിഷയത്തില്‍ ഔദ്യോഗികമായി ഒരു അറിയിപ്പ് ഉണ്ടാകുകയുള്ളൂവെന്ന് ആരോഗ്യ ജാഗ്രതാ ഫേസ്ബുക്ക് പേജ് അറിയിച്ചു.