കൊച്ചി: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്തയില്‍ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് നടന്‍ മമ്മൂട്ടി. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം, ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതിയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു. അതേസമയം എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലെ അവസ്ഥ സ്റ്റേബിള്‍ ആണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയോട് ഇപ്പോള്‍ കാര്യങ്ങള്‍ ചോദിച്ച് അസ്വസ്ഥനാക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് മെന്റല്‍ സ്റ്റെബിലിറ്റി കൂടി വേണം. അതുകൊണ്ട് തന്നെ പ്രത്യേക സംഘം എത്തി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാണ്. എയിംസില്‍ നിന്നുള്ള ആറംഗ വിദഗ്ധ സംഘം എറണാകുളത്തുണ്ട്. മരുന്നുകള്‍ ഇവിടെ സ്റ്റോക്കുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല നിലവില്‍ ഉള്ളത്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.
DoolNews Video