കോഴിക്കോട്: നിപബാധയുണ്ടോയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കൊല്ലത്ത് മൂന്ന് പേര്‍ നിരീക്ഷണത്തില്‍. ചികിത്സയിലായ വിദ്യാര്‍ത്ഥിയുടെ സഹപാഠികളാണ് ഇവര്‍. വിദ്യാര്‍ത്ഥിക്കൊപ്പം ഇവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളെജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന് നിപയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രക്തസാമ്പിള്‍ പരിശോധനക്കയക്കുകയായിരുന്നു. പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ചു എന്ന രീതിയില്‍ വ്യാപകമായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.നിലവില്‍ ആരോഗ്യവകുപ്പ് ഇതില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. രോഗിക്ക് നിപ ഉണ്ടോ എന്ന് സംശയം ഉള്ളതായി മാത്രമാണ് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്.
നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 1077, 1056 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ നിപയെക്കുറിച്ചുള്ള സംശയനിവാരണം നടത്താം.