തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്‌ക്കൂളില്‍ നിന്ന് ഒമ്പത് വയസുകാരന് പാമ്പ് കടിയേറ്റതായി റിപ്പോര്‍ട്ട്. സി.എം.ഐ കാര്‍മല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്.
ജെറാള്‍ഡ് എന്ന വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിഷബാധയുണ്ടോ എന്നറിയാനായി രക്ത പരിശേധന നടത്തും.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ വയനാട് ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി സ്‌ക്കൂളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ബത്തേരി സര്‍വജന സ്‌കൂളിലെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video