കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒമ്പത് സംസ്ഥാനങ്ങള്‍; രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നു
national news
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒമ്പത് സംസ്ഥാനങ്ങള്‍; രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 10:58 pm

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒമ്പത് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. ആന്‍ഡമാന്‍ നിക്കോബാര്‍, ഗോവ, ചത്തീസ്ഗഡ്, ലഡാക്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവിടങ്ങളാണത്.

ബുധനാഴ്ച രാജ്യത്ത് 3559പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 77,889 ആയി. 129പേരാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2544ആയി.

ബുധനാഴ്ച 1495പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,000 കടന്നു. 54പേര്‍ ബുധനാഴ്ച മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975ആയി.

ഗുജറാത്ത്, തമിഴ്‌നാട്, ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബുധനാഴ്ച നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 364 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദല്‍ഹിയില്‍ 359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ 187, രാജസ്ഥാനില്‍ 152, ബംഗാളില്‍ 117 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.