| Wednesday, 24th February 2016, 11:58 am

ഉമര്‍ഖാലിദിനോടും അനിബന്‍ ഭട്ടാചാര്യയോടും ദല്‍ഹി പോലിസ് ചോദിച്ച ഒന്‍പതു ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ,  എന്നീ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പോലിസില്‍ കീഴടങ്ങിയപ്പോള്‍ എന്തൊക്കെ ചോദ്യങ്ങളായിരിക്കാം അവര്‍ നേരിട്ടത്? ഇതാ നിങ്ങള്‍ക്കിവിടെ വായിക്കാം കീഴടങ്ങിയ വിദ്യാര്‍ത്ഥികളോട് ചൊവ്വാഴ്ച രാത്രിയില്‍ തുടര്‍ച്ചയായ അഞ്ചുമണിക്കൂറോളം ദല്‍ഹി പോലിസ് ചോദിച്ച ഒന്‍പതു ചോദ്യങ്ങള്‍.

1. കീഴടങ്ങുന്നതിന് മുന്‍പുള്ള ഇത്രയും ദിവസങ്ങള്‍ നിങ്ങള്‍ എവിടെയായിരുന്നു?

2. ഈ ദിവസങ്ങളത്രയും നിങ്ങളെ സഹായിച്ചതാരാണ്?

3. ആരൊക്കെയാണ് നിങ്ങളെ സാമ്പത്തികമായി സഹായിച്ചവര്‍?

4. ഫെബ്രുവരി 9ന് കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ നിങ്ങള്‍ അനുവാദം വാങ്ങിയിരുന്നോ?

5. പരിപാടിക്കിടെ നിങ്ങള്‍ രാജ്യത്തിനെതിരായ മുദ്രാവാക്യം മുഴക്കിയിരുന്നോ?

6.ആരൊക്കെയാണ് രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്?

7. ജെ.എന്‍.യു. വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നോ?

8. അന്നു കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നോ?

9. നിങ്ങള്‍ മുന്‍പും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടോ?

സി.എന്.എന്‍.ഐ.ബി.എന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more