മധുരയില്‍ ട്രെയിനിന് തീപ്പിടിച്ച് ഒമ്പത് മരണം; നാല് പേരുടെ നില ഗുരുതരം
national news
മധുരയില്‍ ട്രെയിനിന് തീപ്പിടിച്ച് ഒമ്പത് മരണം; നാല് പേരുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 8:26 am

ചെന്നൈ: മധുരയില്‍ ടൂറിസ്റ്റ് ട്രെയിനിന് തീപ്പിടിച്ച് ഒമ്പത് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലക്‌നൗ-രാമേശ്വരം ട്രെയിനിലാണ് തീപ്പിടിത്തമുണ്ടായത്. ഉത്തര്‍ പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം.

അപകട സമയത്ത് ട്രെയിനിനുള്ളില്‍ 63 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ട്രെയിനിലെ പാന്‍ട്രികാര്‍ട്ടിലാണ് അപകടമുണ്ടായത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗനം. തീയണക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

content highlights: Nine killed in train fire in Madurai; Four people are in serious condition