| Tuesday, 7th January 2020, 8:06 pm

ശബരിമല പുനഃപരിശോധനയ്ക്കുള്ള ഭരണഘടന ബെഞ്ച് രൂപീകരിച്ചു; ജസ്റ്റീസ് ചന്ദ്രചൂഡും നരിമാനും ഇന്ദു മല്‍ഹോത്രയും ഇല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധി പുനപരിശോധ ഹരജിക്കുള്ള സുപ്രീം കോടതി ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഉള്ള 9 അംഗ ബെഞ്ചാണ് രൂപികരിച്ചത്.

എന്നാല്‍ മുമ്പ് കേസ് പരിഗണിച്ച ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചിലില്ല.

ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹന്‍ എം, ശന്തന ഗൗഡര്‍, ബി ആര്‍ ഗവായ് എന്നിവരാണ് അംഗങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഭരണഘടന ബെഞ്ചിനു വിട്ടിരുന്നു.

ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. ഇവയുടെ തീരുമാനം വന്ന ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more