ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധി പുനപരിശോധ ഹരജിക്കുള്ള സുപ്രീം കോടതി ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഉള്ള 9 അംഗ ബെഞ്ചാണ് രൂപികരിച്ചത്.
എന്നാല്‍ മുമ്പ് കേസ് പരിഗണിച്ച ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചിലില്ല.
ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹന്‍ എം, ശന്തന ഗൗഡര്‍, ബി ആര്‍ ഗവായ് എന്നിവരാണ് അംഗങ്ങള്‍.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഭരണഘടന ബെഞ്ചിനു വിട്ടിരുന്നു.
ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. ഇവയുടെ തീരുമാനം വന്ന ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.