| Monday, 16th October 2023, 9:56 am

48 മണിക്കൂറില്‍ നാല് ലക്ഷം ഗസക്കാരുടെ പലായനം; ഏത് നിമിഷവും സൈനിക നടപടിയെന്ന് ഭീഷണിയുമായി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ്: ഇസ്രഈല്‍ ആക്രമണം ഒമ്പത് ദിവസം പിന്നിടുമ്പോള്‍ വടക്കന്‍ ഗസയില്‍ നിന്ന് കൂട്ടപ്പലയനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ നാല് ലക്ഷം പേര്‍ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്.

അഞ്ച് ദിവസമായി ഇസ്രഈല്‍ സൈന്യം ഗസയുടെയും അതിര്‍ത്തിയയില്‍ നില്‍ക്കുന്നുണ്ട്. ഏത് നിമിഷവും സൈനിക നടപടിയുണ്ടാകുമെന്ന് ഇസ്രഈലിന്റെ മുന്നറിയിപ്പുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയില്‍ വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും ഇസ്രഈല്‍ ആവര്‍ത്തിച്ചു. പലായനം തടാനുള്ള നീക്കങ്ങള്‍ ഹമാസും നടത്തുന്നുണ്ട്. ഇതിനിടയിലാണ് കൂട്ടപ്പാലായനം തുടരുന്നത്.

അതിര്‍ത്തിയില്‍ ഇസ്രഈല്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും, വന്നാല്‍ വെടിവെച്ചിടുമെന്നുമാണ് ഇസ്രഈലിന്റെ മുന്നറിയിപ്പ്.

ഏതാനും മണിക്കൂറുകള്‍ക്ക് മാത്രമുള്ള ഇന്ധനമേ ഗസിലെ ഭൂരിപക്ഷം ആശുപത്രിയിലൊള്ളുവെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്. ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് ഗസയില്‍ ആശുപത്രികളിലേക്കുള്ള വൈദ്യുതിവിതരണം നടക്കുന്നത്. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നുണ്ട്. എന്നാല്‍ വൈദ്യുതിനിലക്കുന്നതുകാരണം കൂട്ട മരണത്തിന് കാരണമാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ പറയുന്നത്.

അതേസമയം, തങ്ങളുടെ 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രഈല്‍ സ്ഥിരീകരിച്ചു. ബന്ധികളാക്കിയ മറ്റ് പൗരന്മാരുടെ വിവരങ്ങള്‍ ഇസ്രഈല്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Nine days into the Israeli offensive, the mass exodus from northern Gaza continues

We use cookies to give you the best possible experience. Learn more