| Thursday, 6th April 2023, 8:42 pm

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിനീതിന്റെ ശബ്ദം; സ്വന്തം ജീവിതം മ്യൂസിക്കല്‍ ലവ് സ്റ്റോറിയാക്കി അനന്യയും വിപിനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബില്‍ ശ്രദ്ധ നേടി നിന്‍ പാതി ഞാന്‍ മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം. കൂലിപ്പണിക്കാരനായ വിനുവിന്റെയും മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ജോലി നോക്കുന്ന അനന്യയുടെയും പ്രണയമാണ് ഈ കഥയില്‍ പറയുന്നത്. സ്വന്തം ജീവിതം മറ്റു കഥാപാത്രങ്ങളിലൂടെ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് രചയിതാവ് അനന്യ വിപിനും വിപിന്‍ പുത്തൂരും. തങ്ങളുടെ ജീവിതം ഒരു മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമിലാക്കിയിരിക്കുകയാണ് ഇരുവരും.

സ്വന്തം ഗ്രാമത്തിലെ ഒരു കല്യാണരാത്രി ഇരുവരും കണ്ടുമുട്ടുന്നതും പിന്നീടങ്ങോട്ട് പ്രണയത്തിലാവുന്നതും ഒക്കെയാണ് 13 മിനിട്ട് നീണ്ടുനില്‍ക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ പറഞ്ഞു പോകുന്നത്. നായക നായിക കഥാപാത്രങ്ങള്‍ ചെയ്തിരിക്കുന്നത് ഷൈന്‍ രാജേന്ദ്രനും സാന്ദ്ര എസ്. ദേവും ആണ്. കൊല്ലം ജില്ലയിലെ പൂത്തൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. 2021 ജൂണ്‍ മാസം പ്രീ പ്രൊഡ്ക്ഷന്‍ സ്റ്റാര്‍ട്ട് ചെയ്ത ചിത്രം ഒന്നര വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ 2023 മാര്‍ച്ച് 31 നാണു പ്രേക്ഷകരിലേക്ക് എത്തിച്ചത്.

വിനീത് ശ്രീനിവാസന്റെ ശബ്ദമാധുര്യം കൊണ്ട് തേന്‍ മഴ താരാട്ടും പുഴയില്‍ എന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണവ്യ മോഹന്‍ദാസ്, വിഷ്ണു രഘു, ശ്രീലക്ഷ്മി സന്തോഷ് എന്നിവരും വിനീതിനൊപ്പം ഗാനാലാപനത്തിലുണ്ട്.

പ്രശാന്ത് മോഹന്‍ എം.പിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാക്കപ്പ് ഫിലിംസിന്റെ ബാനറില്‍ ഡോ. സൈനുദ്ധീന്‍ പട്ടാഴിയും ഡോ. നിധിന്‍ എസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കളറിസ്റ്റ്- രമേശ് സി പി. ക്യാമറ- ടോണ്‍സ് അലക്‌സ്. എഡിറ്റിങ്- അരുണ്‍ പി.ജി. ശബ്ദ ലേഖനം- സേത് എം. ജേക്കബ്. ശബ്ദം മിശ്രണം- വിഷ്ണു രഘു. പ്രോഗ്രാമിങ്- ശ്രീരാഗ്. പരസ്യകല- അര്‍ജുന്‍ ജി ബി. ടൈറ്റില്‍- കിഷോര്‍ ബാബു. കാലസംവിധാനം – ശ്യാം ലാല്‍, ചമയം – രജനി രാജീവ്, സംവിധാന സഹായികള്‍- അരവിന്ദ് രാജ് വി. എസ്, ജിഷ്ണു, അരുണ്‍ രാജ്. സ്റ്റില്‍സ് – അരുണ്‍ സഹദേവന്‍. വസ്ത്രലങ്കാരം – സബാദ് ബഷീര്‍. ക്യാമറ അസിസ്റ്റന്റ് – നഹാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റാസിഖ് ആര്‍. അഞ്ചല്‍. മിശ്രണം – സുരേഷ്.

Content Highlight: nin pathi njan musical short film

We use cookies to give you the best possible experience. Learn more