തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് നിമിഷ സജയന്‍. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു.
ജിഗര്‍തണ്ട ഡബിള്‍ എക്സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിന് ബോളിവുഡ് നടിയും സീരീസിന്റെ നിര്‍മാതാവുമായ ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ചിരുന്നു.
കാതല്‍ എനിക്ക് വളരെ ഇഷ്ടപെട്ട സിനിമയാണ് – നിമിഷ സജയന്‍
ഇപ്പോള്‍ തനിക്ക് ഇഷ്ടപെട്ട സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. കാതല്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും ചിത്രത്തില്‍ മമ്മൂക്ക ‘എന്റെ ദൈവമേ’ എന്ന് വിളിച്ച് കരയുമ്പോള്‍ താനും കരഞ്ഞുപോയെന്ന് നിമിഷ സജയന്‍ പറയുന്നു.
ആ ഷോട്ട് എടുക്കുമ്പോള്‍ മമ്മൂട്ടി ഇമ്പ്രോവൈസ് ചെയ്ത ഡയലോഗായിരുന്നു അതെന്ന് കാതലിന്റെ സംവിധായകന്‍ ജിയോ ബേബി പറഞ്ഞ് കേട്ടിട്ടുണ്ടെന്നും നിമിഷ പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘കാതല്‍ എനിക്ക് വളരെ ഇഷ്ടപെട്ട സിനിമയാണ്. ആ സിനിമയില്‍ മമ്മൂക്ക ‘എന്റെ ദൈവമേ’ എന്ന് വിളിച്ച് കരയുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക കരയാന്‍ തുടങ്ങിയപ്പോള്‍ ഞാനും കരയാന്‍ തുടങ്ങി.
അതിന്റെ സംവിധായകന്‍ ജിയോ ബേബി എവിടെയോ പറയുന്നത് ഞാന്‍ കേട്ട്, അവര്‍ ആ ഷോട്ട് എടുക്കുമ്പോള്‍ മമ്മൂക്ക അങ്ങനെ പറയുമെന്ന് അവര്‍ക്ക് തന്നെ അറിയില്ലായിരുന്നുവെന്ന്. അത് മമ്മൂക്ക ആ സീനില്‍ ഇമ്പ്രോവൈസ് ചെയ്തതാണ്,’ നിമിഷ സജയന്‍ പറയുന്നു.
കാതല്‍
മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു.
Content Highlight: Nimisha Sajayan Talks about Mammootty’s Performance In Kaathal Movie