നിലവിൽ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നടിയാണ്.
കാർത്തിക് സുബ്ബരാജിന്റെ ജിഗർത്താണ്ട ഡബിൾ എക്സ്, സിദ്ധാർത്ഥിനൊപ്പം എത്തിയ ചിത്താ, ഈയിടെ ഇറങ്ങിയ പോച്ചർ എന്ന വെബ് സീരീസിലെല്ലാം നിമിഷയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
തന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ച ചിത്രത്തെ കുറിച്ച് പറയുകയാണ് നിമിഷ. ബോളിവുഡ് ചിത്രം താരെ സമീൻ പറാണ് ആ ചിത്രമെന്ന് അതെപ്പോൾ കണ്ടാലും താൻ കരയുമെന്നും നിമിഷ പറയുന്നു. ചിത്രത്തിലെ ഇഷാൻ എന്ന കഥാപാത്രത്തെ ആര് വഴക്ക് പറഞ്ഞാലും തനിക്ക് വിഷമം തോന്നുമെന്നും നിമിഷ പറഞ്ഞു. ഫിലിം കമ്പനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമ താരെ സമീൻ പറാണ്. അത് കാണുമ്പോഴൊക്കെ ഞാൻ കരയും. ഞാൻ അതിലെ ഇഷാൻ അവസ്തിയെന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഞാൻ അതെത്ര കണ്ടാലും കരയും ഇനി കാണുമ്പോഴും കരയും.
ആ പടത്തിൽ ഇഷാനെ ആരെങ്കിലും വഴക്ക് പറഞ്ഞാലും ഞാൻ കരയും. ചെറിയ എന്തെങ്കിലും മതിയെനിക്ക്. അത് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണത്. അതെനിക്ക് കംഫർട്ട് ആയിട്ടുള്ള ഒരു പടമാണ്. പക്ഷെ കണ്ടാൽ ഞാൻ കരയും,’ നിമിഷ പറയുന്നു.
കോമഡി സിനിമകൾ കാണാറുണ്ടെന്നും മലയാളത്തിൽ കിലുക്കം തനിക്ക് ഒരുപാടിഷ്ടമാണെന്നും നിമിഷ പറഞ്ഞു.
കോമഡി പടങ്ങൾ ഒരുപാട് കാണാറുണ്ട്. മലയാളത്തിൽ കിലുക്കം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനത് എത്ര വേണമെങ്കിലും ഇരുന്ന് കാണും. അങ്ങനെയൊരു സിനിമയാണത്,’നിമിഷ പറയുന്നു.
Content Highlight: Nimisha Sajayan Talk About Tharezameem Par Movie And Charters