ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്.
ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്.
കഴിഞ്ഞ വർഷം ഇറങ്ങിയ ജിഗർ താണ്ട ഡബിൾ എക്സ്, ചിത്താ എന്നീ തമിഴ് സിനിമകളിലെ നിമിഷയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനവും ശ്രദ്ധ നേടി.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കോമഡി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ. മലയാളത്തിൽ കിലുക്കം എന്ന മോഹൻലാൽ ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എത്ര വേണമെങ്കിലും കണ്ടിരിക്കാൻ കഴിയുന്ന സിനിമയാണ് അതെന്നും നിമിഷ പറയുന്നു. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു നിമിഷ.
‘ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമ താരെ സമീൻ പറാണ്. അത് കാണുമ്പോഴൊക്കെ ഞാൻ കരയും. ഞാൻ അതിലെ ഇഷാൻ അവസ്തിയെന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഞാൻ അതെത്ര കണ്ടാലും കരയും ഇനി കാണുമ്പോഴും കരയും.
ആ പടത്തിൽ ഇഷാനെ ആരെങ്കിലും വഴക്ക് പറഞ്ഞാലും ഞാൻ കരയും. ചെറിയ എന്തെങ്കിലും മതിയെനിക്ക്. അത് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണത്. അതെനിക്ക് കംഫർട്ട് ആയിട്ടുള്ള ഒരു പടമാണ്. പക്ഷെ കണ്ടാൽ ഞാൻ കരയും,’ നിമിഷ പറയുന്നു.
കോമഡി പടങ്ങൾ ഒരുപാട് കാണാറുണ്ട്. മലയാളത്തിൽ കിലുക്കം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനത് എത്ര വേണമെങ്കിലും ഇരുന്ന് കാണും. അങ്ങനെയൊരു സിനിമയാണത്,’നിമിഷ പറയുന്നു.
Content Highlight: Nimisha Sajayan Talk About Kilukkam Movie