കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന നടിയാണ് നിമിഷ സജയന്‍. സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന നിമിഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞ കൈയ്യടിയോടു കൂടിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അതിമനോഹരമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് സിനിമ കണ്ട ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ നിമിഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രസക്തമാവുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന പുരുഷ സംവിധായകര്‍ നമുക്കിടയിലുണ്ടെന്നാണ് നിമിഷ പറഞ്ഞിട്ടുള്ളത്.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്ത്രീയോ പുരുഷന്‍മാരോ സംവിധാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നും റിസല്‍ട്ട് നന്നായാല്‍ മതിയെന്നും നിമിഷ പറയുന്നു.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കഥ പറയുന്ന സിനിമകള്‍, രണ്ടു തരം സംവിധായകര്‍ക്കൊപ്പവും ഞാന്‍ ചെയ്തിട്ടുണ്ട്. ഈടയെന്ന സിനിമയില്‍ സമൂഹത്തിലെ സര്‍വംസഹയായ പെണ്ണിന്റെ മനസ്സ് തൊട്ടറിഞ്ഞ സംവിധായകരെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ പെണ്‍മനസറിയുന്ന ഒരു പാട് ആണ്‍സംവിധായകര്‍ ഇവിടെയുണ്ട് നിമിഷ പറഞ്ഞു.
ഇത്തരം സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷം കിട്ടുന്നുണ്ടെന്നും മികച്ച രീതിയില്‍ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അഭിമുഖത്തില്‍ നിമിഷ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nimisha Sajayan shares experience about female centric films