ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നായികയാണ് നിമിഷാ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നിമിഷ 2018ല്‍ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം, കഴിഞ്ഞ വര്‍ഷം അന്യഭാഷയിലും അരങ്ങേറി. എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്ത, കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ് എന്നീ തമിഴ് സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു.
ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്യുന്ന പോച്ചര്‍ എന്ന വെബ് സീരീസാണ് താരത്തിന്റെ പുതിയ പ്രൊജക്ട്. പോച്ചറില്‍ നിമിഷയുടെ പെര്‍ഫോമന്‍സ് കണ്ട് ആലിയ കരഞ്ഞുപോയെന്നു പറഞ്ഞ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോച്ചറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍, ഈയടുത്ത് ഇറങ്ങിയതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളസിനിമകളെക്കുറിച്ച് നിമിഷ സംസാരിച്ചു.
‘കാതല്‍ എന്ന സിനിമ എന്നെ വല്ലാതെ ടച്ച് ചെയ്തു. അതില്‍ മമ്മൂക്ക, എന്റെ ദൈവമേ എന്ന് വിളിച്ചു കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. അതിന്റെ സംവിധായകന്‍ ഏതോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു, മമ്മൂക്ക അങ്ങനെ പറയുമെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നുവെന്ന്. അത് മമ്മൂക്ക ഇംപ്രൊവൈസ് ചെയ്തതാണെന്ന് പറഞ്ഞു. ഈയടുത്ത് കണ്ടതില്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണ് കാതല്‍.
അതുപോലെ മലൈക്കോട്ടൈ വാലിബന്‍, ഞാന്‍ ശരിക്ക് എന്‍ജോയ് ചെയ്ത് കണ്ട സിനിമയാണ് അത്. ആ പടം കണ്ടപ്പോള്‍ ഞാന്‍ വേറെ ട്രിപ്പില്‍ പോയി. ലാവണി ബീറ്റ്‌സും, ലാവണി കോസ്റ്റിയൂമും യൂസ് ചെയ്തുകൊണ്ട് ഒരു മലയാളം സോങ് അതില്‍ ചെയ്തിട്ടുണ്ട്. ആദ്യമായാണ് അങ്ങനെയൊരു സോങ് കാണുന്നത്. അതിലെ വേറൊരു പാട്ട് കണ്ടപ്പോള്‍ ഷോലെയിലെ മെഹബൂബ എന്ന പാട്ട് ഓര്‍മ വന്നു. അതുപോലെ അതിലെ ഫ്രെയിമുകള്‍ കണ്ടിട്ട് ഞാന്‍ മധുചേട്ടനെ വിളിച്ച് എനിക്ക് ഇതൊക്കെ കട്ട് ചെയ്ത് ഫ്രെയിം ചെയ്ത് വീട്ടില്‍ വെക്കാന്‍ തോന്നുന്നുണ്ടെന്ന്. അത്രയ്ക്ക് മനോഹരമായി ക്യാപ്ചര്‍ ചെയ്തിട്ടുണ്ട്.
ക്ലൈമാക്‌സിലെ ആള്‍ക്കൂട്ട സീനില്‍ ആളുകള്‍ മാസ്‌ക് ഇട്ട് കായമറയൊക്കെ റിഗ് ചെയ്യുന്ന ഷോട്ടുണ്ട്. ശരിക്കും ആ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ പെട്ട അവസ്ഥയായിരുന്നു അത് കണ്ടപ്പോള്‍. ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്ത സിനിമയാണ് വാലിബന്‍,’ നിമിഷ പറഞ്ഞു.
Content Highlight: Nimisha Sajayan says that she cried while watching Kaathal and she enjoyed Maialikkottai Valiban