Advertisement
Entertainment news
മനസ്സിനോട് കൂടുതല്‍ ചേര്‍ത്ത് വെച്ചിട്ടുള്ളത് ആ ചിത്രമാണ്; ഇഷ്ട സിനിമയെക്കുറിച്ച് നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 08, 10:00 am
Sunday, 8th August 2021, 3:30 pm

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് നിമിഷ സജയന്‍. മലയാളത്തില്‍ നിമിഷ ചെയ്ത റോളുകളെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ചെയ്ത സിനിമകളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് പറയുകയാണ് നടി.

തന്റെ ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മനസ്സിനോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതെന്ന് ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ പറയുന്നു. ആദ്യ ചിത്രത്തിന്റെ അനുഭവം മറ്റേത് ചിത്രങ്ങള്‍ക്കും കിട്ടില്ലെന്നും ആ ചിത്രം തിയേറ്ററില്‍ കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നിയിട്ടുള്ളതെന്നും നിമിഷ പറഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം തന്നെ തേടി വന്നില്ലായിരുന്നുവെങ്കിലും താന്‍ മറ്റേതെങ്കിലും ചിത്രങ്ങളില്‍ അഭിനയിക്കുമായിരുന്നുവെന്നും സിനിമ തന്നെയാണ് വഴിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ നിമിഷ കൂട്ടിച്ചേര്‍ത്തു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികാണ് നിമിഷയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിമിഷയെക്കൂടാതെ ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, ജലജ, ദിവ്യപ്രഭ, ചന്ദു നാഥ് എന്നിവരാണ് മാലികിലെ പ്രധാനപ്പെട്ട മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജൂലൈ 15നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നത്. റോസ്‌ലിന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ഫഹദും അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ റിലീസിന് ശേഷം ബീമാ പള്ളി വെടിവെയ്പ് ചര്‍ച്ചയില്‍ വന്നിട്ടുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nimisha Sajayan says about her favourite film