| Thursday, 27th January 2022, 12:14 pm

ഹവാഹവായ്; നിമിഷ സജയന്റെ മറാത്തി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; റിലീസ് തീയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയനായിക നിമിഷ സജയന്‍ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രം ഹവാഹവായ്‌യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഏപ്രില്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പോസ്റ്റര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിമിഷ പുറത്തുവിട്ടിട്ടുണ്ട്.

മഹേഷ് തിലേകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും മഹേഷ് തിലേകറാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചോ സിനിമയുടെ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.

പങ്കജ് പദ്ഘാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ആശാ ഭോസ്‌ലെ ആണ്.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാലിക് ആണ് നിമിഷയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.


Content Highlight: Nimisha Sajayan’s Marathi movie Hawahawai release

Latest Stories

We use cookies to give you the best possible experience. Learn more