നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ തുറന്നുകാട്ടിയ സിനിമയെന്ന നിലയിൽ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ നിമിഷയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചെയ്യുന്ന സമയത്ത് താൻ ഒരിക്കലും ആ കഥാപാത്രം കടന്നുപോയിരുന്ന സാഹചര്യം എന്താണെന്ന് എക്സ്പീരിയൻസ് ചെയ്തിട്ടില്ലെന്ന് നിമിഷ പറഞ്ഞു. പക്ഷെ ഇങ്ങനെയുള്ള ആചാരം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്. ഒരു നടി എന്ന രീതിയിൽ തന്റെ ഓഡിയൻസിന് അത് അറിഞ്ഞിരുന്നാൽ മതിയെന്നും നിമിഷ സജയൻ കൂട്ടിച്ചേർത്തു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചെയ്യുന്ന സമയത്ത് ഞാൻ ഒരിക്കലും ആ ക്യാരക്ടർ കടന്നുപോയിരുന്ന സാഹചര്യം എന്താണെന്ന് എക്സ്പീരിയൻസ് ചെയ്തിട്ടില്ല. പക്ഷേ ഇങ്ങനത്തെ കസ്റ്റംസ് കുടുംബത്തിൽ നിൽക്കുന്നുണ്ട് എന്നെനിക്ക് അറിയാമായിരുന്നു.
എനിക്ക് ആകെ പറയാനുള്ളത് അതറിഞ്ഞിരുന്നാൽ മതി. അല്ലാതെ നമ്മൾ അത് റിലേറ്റ് ചെയ്യണമെന്നില്ല. ഒരു നടി എന്ന രീതിയിൽ എന്റെ ഓഡിയൻസിന് അത് മനസിലായാൽ മതി,’ നിമിഷ സജയൻ പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും മാലിക്കും ചെയ്തപ്പോഴാണ് തന്റെ അമ്മയുടെ സ്വാധീനം തനിക്ക് മനസിലായതെന്നും നിമിഷ അഭിമുഖത്തിൽ പറയുന്നുണ്ട്.
ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നായികയാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ നിമിഷ 2018ല്‍ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം, കഴിഞ്ഞ വര്‍ഷം അന്യഭാഷയിലും അരങ്ങേറി. എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്ത, കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ് എന്നീ തമിഴ് സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു.
ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്യുന്ന പോച്ചര്‍ എന്ന വെബ് സീരീസാണ് താരത്തിന്റെ പുതിയ പ്രൊജക്ട്. പോച്ചറില്‍ നിമിഷയുടെ പെര്‍ഫോമന്‍സ് കണ്ട് ആലിയ കരഞ്ഞുപോയെന്നു പറഞ്ഞ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlight: Nimisha sajayan about the great indian kitchen movie