ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്.
ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്.
കഴിഞ്ഞ വർഷം ഇറങ്ങിയ ജിഗർതണ്ട ഡബിൾ എക്സ്, ചിത്താ എന്നീ തമിഴ് സിനിമകളിലെ നിമിഷയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനവും ശ്രദ്ധ നേടി.
ഒരു അഭിനേതാവ് ഒരു കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുക എങ്ങനെയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നാണ് നിമിഷ പറയുന്നത്. എല്ലാവരും വ്യത്യസ്തരാണെന്നും ഓരോരുത്തരും വേറിട്ട രീതിയിലാണ് അതിനെ സമീപിക്കുകയെന്നും നിമിഷ പറഞ്ഞു.
‘ഒരാൾ ഒരു കഥാപാത്രത്തെ കുറിച്ച് എങ്ങനെയാണ് ചിന്തിക്കുകയെന്ന് ഒരിക്കലും പറയാൻ കഴിയില്ല. കാരണം എല്ലാവരും വ്യത്യസ്തരാണ്. പലരും വേറിട്ട രീതിയിലാണ് അതിനെ പ്രൊസസ്സ് ചെയ്യുക. അതൊരിക്കലും മനസിലാക്കാൻ കഴിയില്ല. അത് കിട്ടിയാൽ പിന്നെ എല്ലാവരും ലാലേട്ടനും മമ്മൂക്കയുമാവില്ലേ. ഒരിക്കലും അത് കിട്ടില്ല.
നല്ല അഭിനയം മോശം അഭിനയം എന്നൊന്നുമില്ല. എല്ലാം കഥാപാത്രങ്ങളാണ്. എന്റെയും ചില സിനിമകളുണ്ട് ചിലത് വർക്കാവും ചിലത് വർക്കാവില്ല. നന്നായി എഴുതിയ തിരക്കഥയുള്ള സിനിമയാണെങ്കിൽ എനിക്ക് അധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല.
ചിലത് കംഫർട്ടബിൾ അല്ലെങ്കിൽ ആ സമയത്ത് നമ്മൾ എഫർട്ട് എടുത്ത് ചെയ്യുമ്പോൾ കാണുന്നവർക്ക് തോന്നും അതൊരു മോശം അഭിനയമാണെന്ന്. അതിനെയാണ് പ്രേക്ഷകർ മോശം അഭിനയമെന്ന് വിളിക്കുന്നത്. പക്ഷെ ഈ പാവങ്ങൾ എഫർട്ട് എടുക്കുകയാണ്,’നിമിഷ പറയുന്നു.
Content Highlight: Nimisha Sajayan About Acting Of Mammootty And Mohanlal