ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടക്കുന്ന ഈ സമരത്തിന് സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുയരുന്ന ഐക്യദാര്‍ഢ്യങ്ങളാണ് കരുത്ത് പകരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യദാര്‍ഢ്യ സദസ്സിന്റെ ഭാഗമായി മജ്‌നി, സാന്ദ്ര എന്നിവരുടെ ചിത്ര രചനയും ഷാജി കല്ലായിയുടെ ജാസ് ഡ്രം വായനയും നാട്യസംഘം കലാകാരന്‍മാരുടെ നാടന്‍ പാട്ടുകളും സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നില്‍പ്പ് സമരം 115 ദിവസം പിന്നിട്ടിരിക്കുകയാണ്.
കേരളത്തിലെ ആദിവാസികളുടെ ഊര്ഭൂമിയും അവര്‍ ഉപയോഗിക്കുന്ന മേഖലകളും പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുക, ആദിവാസി ഗ്രാമസഭാ നിയമത്തിന് സംസ്ഥാന നിയമമുണ്ടാക്കുക, കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താനും, പ്രസ്തുത മേഖലകള്‍ വിജ്ഞാപനം ചെയ്ത് കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനൊട് ആവശ്യപ്പെടാനും കേരളമന്ത്രിസഭ തീരുമാനമെടുക്കുക, ആദിവാസി പുനരധിവാസ വിഷന്‍ പുനരുജ്ജീവിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍ സമരം നടത്തുന്നത്.