നില്‍പ്പുസമരം അവസാനിപ്പിക്കുന്നതിന് കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇവയാണ്.
1. കേന്ദ്ര വനം പരിസ്ഥിതി വകുപ്പു കേരളത്തിലെ ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നതിന് അനുവദിച്ച ഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവോ എന്നു പരിശോധിച്ച് പകരം ഭൂമി കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ 21.08.2003ലെ എഫ്. നം. 816/2002/ എഫ്.സി കത്ത് പ്രകാരം ലഭിച്ച 7693.22557 ഹെക്ടര്‍ ഭൂമിക്ക് ഉപരിയായി ലഭിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി വകുപ്പടക്കം അനുയോജ്യമായ സ്ഥാപനങ്ങളെ സമീപിക്കും.
2 കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അംഗീകരിച്ച വാസയോഗ്യമായ 7693 ഹെക്ടര്‍ ഭൂമി ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ വിഞ്ജാപനമിറക്കും. വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ടു ചെയ്ത ഏകദേശം 1500 ഹെക്ടര്‍ ഭൂമി ആദിവാസി പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി വാസയോഗ്യമാണെന്നു കണ്ടെത്തിയാല്‍ ആ ഭൂമി ആദിവാസികള്‍ക്കു വിതരണം ചെയ്യും.
3.1 വനാവകാശം കൊടുത്തതിന്റെ പേരില്‍ ആദിവാസികളല്ലാത്തവര്‍ കയ്യേറിയതിനെത്തുടര്‍ന്ന് ആദിവാസികള്‍ക്കു കുറവു വന്ന ഭൂമി കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും.
3.2 ആദിവാസികളല്ലാത്തവര്‍ കയ്യേറിയതുമൂലവും അല്ലാതെയും ആദിവാസി ജനവിഭാഗത്തിന് നഷ്ടപ്പെട്ട 400 ഹെക്ടര്‍ ഭൂമിക്കു പകരം ഭൂമി സംസ്ഥാന ഗവണ്‍മെന്റ് നല്‍കും.
4 വിതരണത്തിനു അനുയോജ്യമെന്നു കണ്ടെത്തുന്ന ഭൂമി വിജ്ഞാപനം ചെയ്തു ഭൂരഹിത പട്ടികവര്‍ഗ്കക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് നിയമാനുസൃതം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കലും, അപ്രകാരം യോഗ്യമെന്നു കണ്ടെത്തുന്ന ഭൂമി അളന്നു തിരിച്ച് അതിര് കല്ല് ഇടുന്നതിന് സ്‌പെഷ്യല്‍ സര്‍വ്വേ ടീമിനെ നിയോഗിക്കും.
5. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി 2006ലെ വനാവകാശം നിയമം അനുസരിച്ച് കൈവശാവകാശ രേഖ നല്‍കും.