കാസര്‍ഗോഡ്: നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടുപുരയ്ക്ക് തീപ്പിടിച്ച് 154 ഓളം പേര്‍ക്ക് പരിക്ക്. ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് നടന്ന തെയ്യംകെട്ടലിനിടെയാണ് അപകടം. പൊള്ളലേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ 11 പേര്‍ കാഞ്ഞങ്ങാടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ അഞ്ച് പേരും കെ.എ.എച്ച് ആശുപത്രിയില്‍ 11 പേരുമാണ് ചികിത്സയിലുള്ളത്. 80% പെള്ളലേറ്റ ഒരു യുവാവടക്കം നാല് പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സയിലുണ്ട്. 96 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
വെടിക്കെട്ട് പുരയ്ക്ക് സമീപം നിന്നവര്‍ക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ തെയ്യത്തിന്റെ വെള്ളാട്ട് നടക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി വെടിക്കെട്ട് പുരയിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് സൂചന.
പൊട്ടിത്തെറിക്കിടയില്‍ ആളുകള്‍ ചിതറിയോടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റവരും ധാരാളമുണ്ട്.
അതേസമയം ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടയിരുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഇന്‍പരേശന്‍ കാളിമുക്ക് അറിയിച്ചു. വെടിക്കെട്ട് നടത്തുന്നതിനായി അപേക്ഷ നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ക്ഷേത്രം ഭാരവാഹികളില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടം നടക്കുമ്പോള്‍ ക്ഷേത്രപരിസരത്ത് 1000ത്തിലധികം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പലര്‍ക്കും മുഖത്തും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.
Content Highlight: Nileshwaram temple’s firecrackers caught fire; 154 people were injured