ഡെയ്‌സിയുടെ അമ്മ ഒരു ഫെമിനിസ്റ്റാണ്, എഴുതുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു: നിലീന്‍ സാന്‍ഡ്ര
Entertainment news
ഡെയ്‌സിയുടെ അമ്മ ഒരു ഫെമിനിസ്റ്റാണ്, എഴുതുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു: നിലീന്‍ സാന്‍ഡ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th December 2022, 10:11 pm

 

കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരിസിന്റെ സംവിധായികയും, അതിലെ ഡെയ്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നിലീന്‍ സാന്‍ഡ്ര തന്റെ എഴുത്തിനെ കുറിച്ച് സംസാരിക്കുകയാണ്. ഡെയ്‌സി എന്ന കഥാപാത്രത്തിനെതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നിലീന്‍.

‘അതിനെ പറ്റി പറഞ്ഞാല്‍ പേഴ്സണലി എനിക്ക് ഫുട്ബോള്‍ അറിയില്ല. അനിയന്‍ ഫുട്ബോള്‍ കാണുന്നതുകൊണ്ടാണ് ഞാന്‍ ആഴ്സണലിനെ കുറിച്ച് അറിയുന്നത്. ഡെയ്സിക്ക് ആഴ്സണല്‍ എന്താണെന്ന് അറിയില്ല. പക്ഷേ ഡെയ്സിക്ക് ഫുട്ബോള്‍ അറിയില്ല എന്ന് എവിടെയും പറയുന്നില്ല. കാരണം ഡെയ്സി ചോദിക്കുന്നത് ആഴ്സണല്‍ രാജ്യമാണോ എന്നാണ്.

ഇവിടെയുള്ള മിക്ക ആളുകള്‍ക്കും അര്‍ജന്റീന, ബ്രസീല്‍ എന്നുള്ള രാജ്യങ്ങള്‍ കളിക്കുന്നു എന്നറിയാം. ഇത്തരം ഒരു പ്രീമിയര്‍ ലീഗുണ്ട്, അതില്‍ ക്ലബ്ബുകള്‍ കളിക്കുന്നുണ്ട്, അതില്‍ ആഴ്സണല്‍ എന്നൊരു ക്ലബ് ഉണ്ടെന്ന് അധികം ആളുകള്‍ക്ക് അറിയില്ല. ഇനി ഉണ്ടെങ്കിലും ഡെയ്സിക്ക് അത് അറിയില്ല.

എഴുതുമ്പോള്‍ തന്നെ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നു. വളരെ മടിയുള്ള ഒരാളായിട്ടാണ് എനിക്ക് ഡെയ്സിയെ വേണ്ടത്. കാരണം ഡെയ്സിയുടെ അമ്മ ഒരു ഫെമിനിസ്റ്റും ഭയങ്കര സ്ട്രോങ്ങുമാണ്. ഡെയ്സിയുടെ അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ച് പോയതാണ്. എനിക്ക് ഇങ്ങനത്തെ ആളുകളെ അറിയാം. അച്ഛന്‍ മരിച്ച കുടുംബത്തില്‍ അമ്മക്ക് ഭാരം മുഴുവന്‍ തലയില്‍ എടുത്ത് വെക്കേണ്ടി വരും. എല്ലാ കാര്യവും അവര്‍ തന്നെ ചെയ്യും. അമ്മ എല്ലാം ചെയ്യും എന്ന് മകള്‍ ചിന്തിക്കും.

അമ്മ എപ്പോഴും ഡെയ്സിയെ പ്രൊട്ടക്ട് ചെയ്യുന്നത് കൊണ്ടായിരിക്കും ഡെയ്സി ഇങ്ങനെ ആയിപ്പോയത്. അതുകൊണ്ട് തന്നെ ഡെയ്സി കുറച്ച് ഉള്‍വലിഞ്ഞ, അധികം കാര്യങ്ങളില്‍ ഇടപെടാത്ത, വേറെ ഒന്നിനെക്കുറിച്ചും ബോതേര്‍ഡ് അല്ലാത്ത ആളാണ്. ചിലപ്പോള്‍ ഒരു ടൂറ് പോലും പോയിട്ടുണ്ടാവില്ല. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ഈ ഒരു സന്ദര്‍ഭത്തിലായിരിക്കും. എനിക്ക് അറിയാവുന്ന ഇതുപോലത്തെ ആളുകളുണ്ട്. ഡെയ്സിക്ക് ക്യാച്ച് ചെയ്യാനറിയാത്തത് പോലെ എനിക്കും ക്യാച്ച് ചെയ്യാനറിയില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഡെയ്സി സ്ട്രോങ്ങാവുന്നുമുണ്ട്.

 

ഡെയ്സിക്ക് ഒരു സിന്‍ഡ്രല്ല റഫറന്‍സാണ് കൊടുത്തത്. ഒരു അഡ്വഞ്ചറിന് പോകുന്നു, ജീവിതത്തില്‍ ഇതുവരെ വിചാരിക്കാത്തതുപോലെ ഡ്രസ് ഇടുന്നു. അതിനുവേണ്ടിയാണ് വീഴുമ്പോള്‍ ഷൂസ് ഊരിപ്പോകുന്നതും ജോ എടുത്തുകൊണ്ട് പോകുന്നതും. അതെല്ലാം തിരിച്ച് കൊടുക്കേണ്ടി വരുന്നുണ്ട് ഡെയ്സിക്ക്. ഒരു മിഡ്നൈറ്റില്‍ സാഹസികമായ ഒരു യാത്രക്ക് പോകുന്ന ഒരു സിന്‍ഡ്രലയാണ് ഡെയ്സി,’ നിലീന്‍ സാന്‍ഡ്ര പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ മറ്റും വലിയ സ്വീകാരികതയാണ് കരിക്കിന്റെ പുതിയ വെബ് സീരീസിന് ലഭിച്ചത്. ശബരീഷ് അവതരിപ്പിച്ച ജോ എന്ന കഥാപാത്രത്തിന്റെയും ഡെയ്‌സിയുടെയും പ്രണയവും വലിയ ചര്‍ച്ചയായിരുന്നു.

 

 

 

content highlight: nileen sandra talks about her writings