| Friday, 10th January 2025, 7:43 pm

ഒടുവിൽ പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം:  നിലമ്പൂർ  എം.എൽ.എ പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി അദ്ദേഹത്തിന് അംഗത്വം നൽകി. ഔദ്യോഗിക എക്സ് പേജിലൂടെ അൻവറിന് അംഗത്വം നൽകിയ വിവരം തൃണമൂൽ കോൺഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ പ്രവേശിക്കുന്നതിനുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ്  അൻവർ  ടി.എം.സിയില്‍ ചേർന്നത്.
നിലമ്പൂര്‍ ഡി.എഫ്.ഒ  ഓഫീസ് ആക്രമിച്ച കേസില്‍ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ പിണറായിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെട്ടത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ എതിര്‍പ്പും മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമാണ് അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശത്തിന് തടസമായത്.

updating…

Content Highlight: Nilambur MLA PV Anwar has joined Trinamool Congress

Video Stories

We use cookies to give you the best possible experience. Learn more