നിലമ്പൂര്‍: ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ മുകേഷ് എം.എല്‍.എക്ക് പിന്തുണയുമായി നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേര്‍ഷന്‍ അടുത്തിടെ തനിക്കും നേരിടേണ്ടി വന്നിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.
പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈന്‍. സ്വന്തം എം.എല്‍.എയെ അറിയാത്ത കുട്ടിക്ക് റെക്കോര്‍ഡ് ചെയ്യാനും അത് പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും നന്നായി അറിയാം. അതില്‍ നിന്ന് തന്നെ ഒരു കോണ്‍ഗ്രസ് ഓപ്പറേഷന്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് 14000 ഫോളോവേര്‍സുള്ള ഒരു കോണ്‍ഗ്രസ് പ്രൊഫൈലില്‍ നിന്ന് തന്റെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകള്‍ വന്നിരുന്നെന്നും അന്‍വര്‍ പറഞ്ഞു.
അഭിഭാഷക ആണെന്നും കെ.എസ്.യു. പ്രവര്‍ത്തകയാണെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. വിശദമായ പരിശോധനയില്‍ വ്യാജ ഐ.ഡി. ആണെന്ന് മനസ്സിലായി. സൈബര്‍ കോണ്‍ഗ്രസുകാരുടെ വന്‍പിന്തുണ ഈ ഐ.ഡിക്കുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.
‘ഒരു പോസ്റ്റില്‍ വന്ന് കമന്റ് ചെയ്തപ്പോള്‍, മറുപടി നല്‍കി. ഇതോടെ ‘സ്ത്രീയായ എന്നെ പി.വി.അന്‍വര്‍ അപഹസിച്ചേ’എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ.ഡിയില്‍ നിന്ന് നിരന്തരം പോസ്റ്റുകള്‍ വന്ന് തുടങ്ങി.യു.ഡി.എഫ്. അണികള്‍ പിന്തുണയുമായെത്തി. എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കള്‍ എന്ത് കൊണ്ടോ എനിക്കെതിരെ ഇത് വാര്‍ത്തയാക്കിയില്ല എന്നതില്‍ ഇന്നുമെനിക്ക് അത്ഭുതമുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ഐ.ഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടുക്കിക്കാരനായ കെ.എസ്.യു. നേതാവിനെ കൈയ്യോടെ പിടികൂടാന്‍ കഴിഞ്ഞു. കരഞ്ഞ് കൂവി, കാലില്‍ പിടിക്കുന്ന ലെവലില്‍ വരെ അദ്ദേഹം എത്തി. കൊല്ലം അംഗത്തിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതില്‍ ഒരു സംശയവുമില്ല,’ അന്‍വര്‍ പറഞ്ഞു.
നേരത്തെ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന വിവാദത്തിന്റെ വിശദീകരണത്തില്‍ തനിക്ക് നിരന്തരമായി കോളുകള്‍ വരുന്നുണ്ടെന്നും ഒരു മണിക്കൂര്‍ കൊണ്ട് ഫോണിന്റെ ചാര്‍ജ് തീരുന്ന തരത്തില്‍ ശല്യപ്പെടുത്താറുണ്ടന്നും മുകേഷ് പറഞ്ഞിരുന്നു.
അന്‍വറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട കൊല്ലത്ത് നിന്നുള്ള അംഗം മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേര്‍ഷന്‍ അടുത്തിടെ എനിക്കും നേരിടേണ്ടി വന്നു. നിരന്തരം ഒരു ഐ.ഡിയില്‍ നിന്ന് പേജിലെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകള്‍ വന്ന് തുടങ്ങി. ഏതാണ്ട് 14000-ത്തോളം ഫോളോവേര്‍സ്സുള്ള ഒരു കോണ്‍ഗ്രസ് പ്രൊഫൈല്‍.
അഭിഭാഷക ആണെന്നും കെ.എസ്.യു. പ്രവര്‍ത്തകയാണെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. വിശദമായ പരിശോധനയില്‍ വ്യാജ ഐ.ഡി. ആണെന്ന് മനസ്സിലായി.സൈബര്‍ കോണ്‍ഗ്രസുകാരുടെ വന്‍പിന്തുണ ഈ ഐ.ഡിക്കുണ്ടായിരുന്നു.
ഒരു പോസ്റ്റില്‍ വന്ന് കമന്റ് ചെയ്തപ്പോള്‍, മറുപടി നല്‍കി. ഇതോടെ ‘സ്ത്രീയായ എന്നെ പി.വി.അന്‍വര്‍ അപഹസിച്ചേ’എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ.ഡിയില്‍ നിന്ന് നിരന്തരം പോസ്റ്റുകള്‍ വന്ന് തുടങ്ങി. യു.ഡി.എഫ്. അണികള്‍ പിന്തുണയുമായെത്തി. എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കള്‍ എന്ത് കൊണ്ടോ എനിക്കെതിരെ ഇത് വാര്‍ത്തയാക്കിയില്ല എന്നതില്‍ ഇന്നുമെനിക്ക് അത്ഭുതമുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ഐ.ഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടുക്കികാരനായ കെ.എസ്.യു നേതാവിനെ കൈയ്യോടെ പിടികൂടാന്‍ കഴിഞ്ഞു. കരഞ്ഞ് കൂവി, കാലില്‍ പിടിക്കുന്ന ലെവലില്‍ വരെ അദ്ദേഹം എത്തി.
കൊല്ലം അംഗത്തിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതില്‍ ഒരു സംശയവുമില്ല.
പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി,രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈന്‍.സ്വന്തം എം.എല്‍.എയെ അറിയാത്ത കുട്ടിക്ക് റെക്കോര്‍ഡ് ചെയ്യാനും അത് പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും നന്നായി അറിയാം.അതില്‍ നിന്ന് തന്നെ ഒരു കോണ്‍ഗ്രസ് ഓപ്പറേഷന്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ഈ വിഷയത്തില്‍ മുകേഷിനൊപ്പം തന്നെയാണ്. ഇടതുപക്ഷത്തിന്റെ ജനപ്രതിനിധിയോ,പ്രവര്‍ത്തകനോ ആയാല്‍ പിന്നെ അയാള്‍ക്ക് ഒരു വ്യക്തി സ്വാതന്ത്ര്യവുമില്ല,അയാള്‍ ആര്‍ക്കും തട്ടികളിക്കാന്‍ നിന്നുകൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന ഒരു പൊതുബോധം ഇവിടുത്തെ മാധ്യമങ്ങള്‍ സൃഷ്ടിച്ചുവച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് നേതാവായ വി.ഡി. സതീശന്‍ അദ്ദേഹത്തിന്റെ സ്വന്തം പേജില്‍ നിന്ന് ഒരു വോട്ടറെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചതും അയാളുടെ ഭാര്യയെ ഉള്‍പ്പെടെ സമൂഹമധ്യത്തില്‍ അപമാനിച്ചതും നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു വിഷയമേ അല്ല താനും.
ഈ അഞ്ച് വര്‍ഷങ്ങളല്ല,അതിന് ശേഷമുള്ള വര്‍ഷങ്ങളും നമ്മുടേതാകും. കാരണം,ഇത്തരം കുബുദ്ധികളൊക്കെയാണ് ഇന്നത്തെ യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും നയിക്കുന്നത്.
നാളെയും ഇവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ക്ലാസ്‌മേറ്റ്‌സിലെ വിഖ്യാത കഥാപാത്രമായ കഞ്ഞിക്കുഴി സതീശനില്‍ നിന്ന് ഒരടിപോലും ഇവര്‍ മുന്‍പോട്ട് പോയിട്ടില്ല..
ഇനി പോവുകയുമില്ല.