കമ്മീഷന്‍ ആവശ്യപ്പെട്ട രീതിയിലുള്ള റിപ്പോര്‍ട്ടായിരുന്നില്ല ഹാജരാക്കിയത് എന്നു നിരീക്ഷിച്ച കമ്മീഷന്‍ അംഗം മോഹന്‍ കുമാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും എഫ്.ഐ.ആറും മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ടും അടങ്ങുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചകകം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷന്‍ നടപടി.
കമ്മീഷന്‍ ആവശ്യപ്പെട്ട രീതിയിലുള്ള റിപ്പോര്‍ട്ടായിരുന്നില്ല ഹാജരാക്കിയത് എന്നു നിരീക്ഷിച്ച കമ്മീഷന്‍ അംഗം മോഹന്‍ കുമാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും എഫ്.ഐ.ആറും മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ടും അടങ്ങുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരായിരുന്നു പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് നിലമ്പൂരില്‍ മരിച്ചിരുന്നത്. ഏറ്റുമുട്ടലിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിയോടായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട വിശദ വിവരങ്ങള്‍ ഒന്നും അടങ്ങിയിരുന്നില്ല. ജില്ലാ, സംസ്ഥാന പരിധിക്കുള്ളിലൊതുങ്ങാത്ത ചില ഘടകങ്ങള്‍ അടങ്ങിയതിനാലാണു കമ്മിഷന്‍ ഡി.ജി.പിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും എ.എന്‍.എസ് ടീമുമാണ് നിലമ്പൂര്‍ വനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവരെ നയിച്ചത് ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും സേനാംഗങ്ങള്‍ നടത്തിയ ബലപ്രയോഗം ആവശ്യമായിരുന്നോ എന്നും കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.