ന്യൂദല്‍ഹി: നിലമ്പൂര്‍ വനമേഖലയിലുണ്ടായ പൊലീസ് വെടിവെപ്പിവല്‍ മരിച്ചത് മൂന്ന് മാവോയിസ്റ്റുകളെന്ന് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ മുഖപത്രം. കുപ്പു ദേവരാദിനും അജിതയ്ക്കും പുറമേ സംഘാഗമായ മഞ്ജുവും കൊല്ലപ്പെട്ടിരുന്നെന്നാണ് മുഖപത്രമായ “മാവോയിസ്റ്റ്” പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
മാവോയിസ്റ്റ് മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു അജിതയും മഞ്ജുവുമെന്നുമാണ് മുഖപ്രസംഗത്തില്‍ അനുസ്മരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും രചനകള്‍ ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ടെന്നും അവശേഷിച്ച ലേഖനങ്ങളുമായാണ് പത്രം പുറത്തിറങ്ങുന്നതെന്നുമാണ് മുഖപ്രസംഗം പറയുന്നതായാണ് റിപ്പോര്‍ട്ട്.
മാവോയിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ വിതരണത്തിനായ് തയ്യാറാക്കിയ മുഖപത്രം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനു ശേഷം കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ മാത്രമാണ് പൊലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നത്. മഞ്ജുവിന്റെ മൃതദേഹം മാവോയിസ്റ്റുകള്‍ കടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന വനമേഖലയില്‍ (ട്രൈ ജംക്ഷന്‍) ഗറില്ലാ യുദ്ധം തുടങ്ങുമെന്ന പ്രഖ്യാപനവും മുഖപത്രത്തിലുണ്ട്. ട്രൈ ജംക്ഷനെ ഗറില്ലാ യുദ്ധ മേഖലയാക്കി പശ്ചിമഘട്ട മേഖലാ സമിതി ശക്തമായ സായുധ ആക്രമണങ്ങള്‍ക്കു തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
Dont miss യു.എസ് വിമാനത്താവളത്തില്‍ യുവതിയെ നഗ്നയാക്കി പരിശോധിച്ച് ജയിലിലടച്ചതായ് പരാതി
ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, ഭൂരഹിത കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞതായും കമ്മ്യൂണിസ്റ്റ് അവകാശപ്പെടുന്നുണ്ട്. ഏഴു മാസം ഉള്‍വനത്തിലൂടെ സഞ്ചരിച്ചശേഷമാണ് മാവോയിസ്റ്റ് സംഘാംഗങ്ങള്‍ 2012 ഡിസംബറില്‍ വയനാട്ടിലെത്തിയതെന്നും അത് വഴിയാണ് ട്രൈ ജംക്ഷനില്‍ പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തന കേന്ദ്രം സ്ഥാപിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.