വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണെന്നും അത് വെറുതെയാവാന്‍ അനുവദിക്കുകയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
വയനാട്: നിലമ്പൂര്‍ കരുളായില്‍ വീണ ചോര നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കുമെന്ന് പറഞ്ഞ് സി.പി.ഐ മാവോയിസ്റ്റ് എസി കമ്മിറ്റിയുടെ പേരിലുളള പത്രക്കുറിപ്പ്.
വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണെന്നും അത് വെറുതെയാവാന്‍ അനുവദിക്കുകയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വയനാട് പ്രസ് ക്ലബ്ബിന്റെ പെട്ടിയിലാണ് പത്രക്കുറിപ്പ് എത്തിയത്. അതേസമയം കുറിപ്പിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ സംശയമുണ്ട്.
വന്‍കിട കുത്തകകളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരെയും സഹായിക്കാനുളള നീക്കത്തിന്റെ ഭാഗമായി പിണറായി വിജയനും പൊലീസ് മേധാവികളും കൂടിയാലോചിച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഏറ്റുമുട്ടല്‍ കൊലപാതക പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് പത്രകുറിപ്പില്‍ പറയുന്നു.
പശ്ചിമഘട്ടത്തെ തകര്‍ത്തുകൊണ്ട് ജനങ്ങളുടെ കുടിവെള്ളമടക്കം ഇല്ലാതാക്കുന്നതിനെതിരേയും ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആതിരപ്പുഴ പദ്ധതിയേയും വിമാനത്താവളവും അഴിമതിയും സ്വജനപക്ഷപാതത്തിനും മറ്റു സാമൂഹ്യ വിരുദ്ദമായ ഇടപെടലുകള്‍ക്കുമെതിരെ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ് ഈ അരുംകൊലയ്ക്ക് ഈക്കൂട്ടരെ പ്രേരിപ്പിച്ചത്.
ദളിത് ആദിവാസി ദരിദ്ര ജനവിഭാഗങ്ങളുടെ ദുരിത പൂര്‍ണമായ ജീവിത സാഹചര്യത്തെ മാറ്റിതീര്‍ക്കാനുളള പോരാട്ട വേദിയില്‍, അതിന്റെ മുന്നേറ്റത്തില്‍ നിങ്ങളുടെ സായുധശക്തിക്ക് പിടിച്ച് നില്‍ക്കാമെന്ന് കരുതേണ്ടെന്നും വക്താവിന്റെ പേരിലുളള കുറിപ്പില്‍ പറയുന്നു.