കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. പി.ടി രതീഷാണ് മൊഴി നല്‍കിയിരിക്കുന്നത്. മഞ്ചേരി ജില്ലാ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് രതീഷ് മെഴി നല്‍കിയത്.
പ്രധാനമായും അഞ്ച് മുറിവുകളാണ് രാധയുടെ ദേഹത്ത് ഉണ്ടായിരുന്നതെന്നും ജനനേന്ദ്രിയത്തിലെ മുറിവ് കൊണ്ട് ന്യൂറോജനിക് ഷോക് സംഭവിച്ചതിനാല്‍ രക്തസ്രാവം കുറവായിരുന്നെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു.
കോണ്‍ഗ്രസ് ഓഫീസിലെ കമ്പ്യൂട്ടര്‍ മുറിയില്‍ വച്ചായിരുന്നു കൊലപാതകം നടന്നത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത്ര ചെറിയ മുറിയില്‍ വച്ച് ഇപ്രകാരം ചെയ്യാന്‍ സാധിക്കുമോ എന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചപ്പോള്‍ കഴിയും എന്നായിരുന്നു ഡോക്ടറുടെ മറുപടി.
രാധ ബലാത്സംഗത്തിനിരയായിട്ടില്ലെന്നായിരുന്നു രാസപരിശോധനാ റിപ്പോര്‍ട്ട്. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയായി എന്നായിരുന്നു പറഞ്ഞിരുന്നത്. കോഴിക്കോട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ് രാധയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയത്.
നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയാതായി കണ്ടെത്തിയിരുന്നു. രഹസ്യഭാഗങ്ങളില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത് ചൂലിന്റെ പിടി ഉപയോഗിച്ചാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
കൊല്ലപ്പെട്ട രാധ ലൈംഗികപീഡനത്തിനിരയായിട്ടില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. ശാരീരിക പീഡനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയത്തിലെ മുറിവ് ചൂലിന്റെ പിടി കൊണ്ട് കുത്തിയത് മൂലമുണ്ടായതാണെന്നുമാണ് ഐ.ജി.എസ് ഗോപിനാഥ് വ്യക്തമാക്കിയിരുന്നത്.
പ്ലാസ്റ്റര്‍ മുഖത്തൊട്ടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഐ.ജി വെളിപ്പെടുത്തിയിരുന്നു.